NADAMMELPOYIL NEWS
JULY 11/2022
കോഴിക്കോട്; ത്യാഗത്തിന്റെ സ്‌മരണ പുതുക്കി ബലി പെരുന്നാൾ ആഘോഷിച്ച് മുസ്ലിം മതവിശ്വാസികൾ. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ ഇദ് ഗാഹുകൾ ഒരുക്കിയിരുന്നില്ല. രാവിലെ മഴ മാറിനിന്നതിനാൽ പെരുന്നാൾ നമസ്‌കാരത്തിന് വിശ്വാസികൾ ഒഴുകിയെത്തി. പള്ളികളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊരുന്നാൾ നമസ്‌കാരം. കുറ്റിച്ചിറ മിസ്‌കാൽ പള്ളിയിൽ കോഴിക്കോട് വലിയ ഖാസി കെ വി ഇമ്പിച്ചി അഹമ്മദ് ഹാജിയും കാരന്തൂർ മർക്കസിൽ എ പി അബൂബക്കർ മുസ്ലിയാരും പാളയം മൊയ്‌തീൻപള്ളിയിൽ ഹുസൈൻ മടവൂരും പന്നിയങ്കര ഓഡിറ്റോറിയത്തിൽ റഷീദ് കുട്ടമ്പൂരും പ്രാർഥനകൾക്ക് നേതൃത്വം നൽകി. ഉച്ചയ്‌ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞതോടെ കോഴിക്കോട് കടപ്പുറം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ നിറഞ്ഞു.