ഒരു ചായയുടെ വില എത്ര ? സാധാരണ കടകളില്‍ പത്ത് മുതല്‍ 15 രൂപ വരെ വാങ്ങിക്കാറുണ്ട്. സ്റ്റാര്‍ ഉയര്‍ന്ന കടകളിലാണെങ്കില്‍ വില അതിലും ഉയരും.എന്നാല്‍ ശതാബ്ദി എക്‌സ്പ്രസില്‍ നിന്ന് ചായ കുടിച്ചാല്‍ പൊള്ളും. ചായയുടെ ചൂട് കാരണമല്ല. വില കാരണം. 70 രൂപയാണ് ശതാബ്ദി എക്‌സ്പ്രസില്‍ നിന്ന് ചായ വാങ്ങിയ വ്യക്തിയില്‍ നിന്ന് ഈടാക്കിയത്.

ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്കുള്ള യാത്രാ മധ്യേ ചായ വാങ്ങിയ യാത്രക്കാരനാണ് ചായയുടെ വില കേട്ട് കണ്ണ് തള്ളി നിന്നത്. ചായയ്ക്ക് 20 രൂപയും സര്‍വീസ് ചാര്‍ജായി 50 രൂപയും ഈടാക്കി, മൊത്തം 70 രൂപയാണ് അധികൃതര്‍ ചായയ്ക്ക് നല്‍കിയ വില. ആക്ടിവിസ്റ്റ് ബാല്‍ഗോവിന്ദ് വര്‍മ ചായയുടെ ബില്ല് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി.

2018 ലെ ഇന്ത്യന്‍ റെയില്‍വേയുടെ സര്‍കുലര്‍ പ്രകാരം എക്‌സ്പ്രസ് ട്രെയ്‌നുകളില്‍ മുന്‍കൂറായി ബുക്ക് ചെയ്യാത്ത ഭക്ഷണത്തിന് യാത്രക്കാരന്‍ 50 രൂപ സര്‍വീസ് ചാര്‍ജായി നല്‍കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *