NADAMMELPOYIL NEWS
JULY 03/2022
ആറ്റിങ്ങൽ: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മാതൃ സഹോദരി ദേവകി (74), മക്കൾ അജീഷ് (15), അമേയ (13) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ഉണ്ടായിരുന്ന മണികുട്ടന്റെ മാതാവ് കൂട്ടമരണത്തിൽ നിന്നും രക്ഷപ്പെട്ടു. നാലു പേരുടെ മൃതദേഹം തറയിലും മണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. മണിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലെ ജീവനക്കാരൻ ഷംനാദ് രാവിലെ വീട്ടിലെത്തി വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. പുറത്തെ കതക് അടച്ചിട്ടില്ലെന്നു ശ്രദ്ധയിൽപ്പെട്ട ഷംനാദ് കതക് തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇതിനിടെ മണികുട്ടന്റെ മാതാവ് ഉണർന്ന് എണീറ്റ് വന്നു. ഷംനാദ് ഉടൻ നാട്ടുകാരെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. പോലീസും ഫോറൻസിക് വിഭാഗവും തെളിവെടുത്തു.
കുടുംബാംഗങ്ങൾക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാകുമെ ന്നാണ് പോലീസ് വിലയിരുത്തൽ. ദേശീയപാതയിൽ ചാത്തമ്പറ ജംഗ്ഷനിൽ മണിക്കുട്ടന്റെ തട്ടുകടയിൽ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടന്നിരുന്നു. ശുചിത്വത്തിന്റെ പേരിൽ അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ തുക ഒടുക്കിയ ശേഷം ശനിയാഴ്ച വീണ്ടും കട പ്രവർത്തനം ആരംഭിക്കുവാൻ ഇരിക്കെയാണ് കൂട്ട ആത്മഹത്യ മണിക്കുട്ടന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യ കാരണം എന്നു മാണ് പോലീസ് നിഗമനം