NADAMMELPOYIL NEWS
JUNE 26/2022

ഓമശ്ശേരി:; മദ്റസത്തുൽ മുജാഹിദീൻ എം.പി.ടി.എ കമ്മറ്റിയുടെ കീഴിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച മയ്യിത്ത് പരിപാലനം പ്രാക്ടിക്കൽ ക്ലാസ് ശ്രദ്ധേയമായി. മയ്യിത്ത് കുളിപ്പിക്കൽ, കഫൻ ചെയ്യൽ, മയ്യിത്ത് നമസ്കാരം, മറമാടൽ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ബഹു. ആസാദ് മാസ്റ്റർ കൂളിമാട് നേതൃത്വം നൽകി. എം.പി.ടി.എ പ്രസിഡൻ്റ് മഹ്സൂറ ഓമശ്ശേരി അധ്യക്ഷം വഹിച്ചു. സദർ മുദരിസ് ഷൈജൽ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. മാതൃസഭ സെക്രട്ടറി റാഹില സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. അബൂബക്കർ മദനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *