NADAMMELPOYIL NEWS
JUNE 01/2022
ഓമശ്ശേരി:; എം.എസ്.എം – ഐ.ജി.എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സംയുക്തമായി ഓമശ്ശേരിയിൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് സംഘടിപ്പിച്ചു. ഓമശ്ശേരി മഹല്ല് ഖത്തീബ് പി. അബ്ദുൽ മജീദ് മദനി ഉദ്ഘാടനം ചെയ്തു. എം.എസ്.എം മണ്ഡലം സെക്രട്ടറി കെ.കെ. അഷ്ഫാക്കലി അധ്യക്ഷം വഹിച്ചു. ടി.പി.എം. ആസിം കരുവൻ പൊയിൽ (ഐ.എസ്.എം), റംല ഓമശ്ശേരി (എം.ജി.എം), എം.കെ.പോക്കർ സുല്ലമി (കെ.എൻ.എം), ഹനീഫ ഫാത്തിമ, ഹിദ ഫാത്തിമ, ഹന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. മുഹ്സിന പത്തനാപുരം, ഇ.വി. അബ്ബാസ് സുല്ലമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഫർഹാന മുൻഫിദ സ്വാഗതവും നിഹാൽ ഓമശ്ശേരി നന്ദിയും പറഞ്ഞു.