NADAMMELPOYIL NEWS
JUNE 18/2022
ഓമശ്ശേരി : ഗെയിലിന്റെ പാചക വാതക പൈപ്പ് ലൈൻ പുത്തൂർ വില്ലേജിലെ പൂളപ്പൊയിൽ മുതൽ ഉണ്ണികുളം വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികൾ നടത്തുന്നതിനു വേണ്ടി പൂളപ്പൊയിൽ സ്റ്റേഷനിൽ ഗ്യാസ് നിർവീര്യമാക്കി പുറത്തേക്ക് കളഞ്ഞത് ജനങ്ങളിൽ ആശങ്കയുളവാക്കി. ഗെയിൽ അധികൃതർ തൊട്ടടുത്തുള്ള വീടുകളിൽ പോയി ഗ്യാസ് ഒഴിവാക്കുന്ന വിവരം പറഞ്ഞിരുന്നുവെങ്കിലും ഏകദേശം മുക്കാൽ കിലോ മീറ്ററോളം ദൂരത്തിൽ ഭീകരമായ ശബ്ദം കേട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഗെയിൽ അധികൃതർ പൂർണമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി ആയിരുന്നു ഗ്യാസ് നിർവീര്യമാക്കി പുറത്തേക്ക് കളഞ്ഞത്. പക്ഷെ കുറഞ്ഞ വീട്ടുകാർ ഒഴികെ പരിസരവാസികൾ ഇതിനെപ്പറ്റി യാതൊരു അറിവും ഇല്ലാത്തത് കൊണ്ട് ഗയിൽ പൈപ്പ് ലൈൻ പൊട്ടിയതാണോ എന്ന രീതിയിൽ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചർച്ചകൾ നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ശേഷം ആണ് ശബ്ദം കേട്ട് തുടങ്ങിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ വാർഡ് മെമ്പർമാർ അടക്കം ഉള്ളവർ യാതൊരു ഭയവും ആവശ്യം ഇല്ല എന്ന അറിയിപ്പ് നൽകിയ ശേഷം ആണ് ആശങ്ക അകന്നത്.