NADAMMELPOYIL NEWS
JUNE 03/2022

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയ്ക്കേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ ഉമയുടെ വന്‍ മുന്നേറ്റമെന്ന് വടകര എംഎല്‍എ കെ.കെ. രമ. മുഖ്യമന്ത്രിയാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. അതുകൊണ്ടുതന്നെ ഇത് മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ്.

അതിജീവിതയുടെ കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തിനുള്ള തിരിച്ചടിയാണിതെന്നും രമ പ്രതികരിച്ചു. കേരള ജനതയ്ക്ക് ഇനി അബദ്ധം പറ്റില്ല എന്ന് കാണിച്ചു തരുന്ന വിധിയാണിതെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *