കൊച്ചി: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്‍്റെ ആദ്യഫലസൂചനകള്‍ ഉടനെ ലഭിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണല്‍ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.പത്ത് പോസ്റ്റല്‍ വോട്ടുകളാണ് ആകെയുള്ളത്.

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവന്‍കുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണല്‍ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്. രണ്ടാം റൗണ്ടില്‍ എണ്ണുന്ന മാമമംഗലം, കറുകപ്പള്ളി എന്നിവ യുഡിഎഫിനും പാടിവട്ടം എല്‍ഡിഎഫിനും അനുകൂലമാണ്.

മൂന്നാം റൗണ്ടില്‍ വെണ്ണല,ചക്കരപ്പറമ്ബ്,എന്നിവ എല്‍ഡിഎഫിനും ചളിക്കവട്ടം യുഡിഎഫിനും ഒപ്പമാണ് നിന്നു പോന്നിട്ടുള്ളത്. നാലാം റൗണ്ടില്‍ പാലാരിവട്ടം, കാരാണക്കോടം, തമനം ഡിവിഷനുകളാണ് എണ്ണുന്നത്. ഇവ എല്‍ഡ‍ിഎഫ് ശക്തികേന്ദ്രമാണെങ്കിലും 2021-ല്‍ ഇവിടെ പിടി തോമസ് ലീഡ് പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *