NADAMMELPOYIL NEWS
JUNE 01/2022
കൊടുവള്ളി; താമരശ്ശേരിയിൽ മോഷ്ടിച്ച കാറുമായി പോകുമ്പോള്‍ കാർ അപകടത്തിൽപ്പെട്ട് മോഷ്ടാവ് പിടിയിൽ. കൊടുവള്ളിക്കാരനായ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കാർ കാരാടിയിൽ വച്ചാണ് മോഷണം പോയത്. പ്രതി സലീമിന് അപകടത്തിൽ സാരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ മൽസ്യം വാങ്ങാനായി താമരശ്ശേരി കാരാടിയിൽ കാറുമായി എത്തിയതായിരുന്നു അഹമ്മദ്. കണ്ണടച്ചു തുറക്കും മുമ്പേ തന്റെ കാറുമായി ആരോ കടന്നുകളഞ്ഞത് ഇപ്പോഴും ഒരു ഞെട്ടലോടെയാണ് അഹമ്മദ് ഓർക്കുന്നത്.
NADAMMELPOYIL NEWS
പ്രതിയായ സലീം ഈ കാറുമായി കടന്നുകളയുന്നതിനിടെ കളരാന്തിരിക്കടുത്തുള്ള പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിലിടിച്ച് കാര്‍ അപകടത്തിൽ പെടുകയായിരുന്നു. മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മറ്റു നിരവധി കേസുകളിലും പ്രതിയാണ്.