കൊച്ചി: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. എറണാകുളത്തും തൃശൂരും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ കൊച്ചിയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി.
സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എറണാകുളത്തും തൃശൂരും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ഇടപ്പിള്ളി, എംജി റോഡ്, കലൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ വെള്ളത്തിനടിയിലായി.
എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വീടിനു മുകളില്‍ മരം വീണു. കോമ്ബയാര്‍ പുതുക്കില്‍ സുരേഷിന്റെ വീട്ടിലാണ് മരം വീണത്. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട് കൊയിലാണ്ടി ദേശിയ പാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.