NADAMMELPOYIL NEWS
MAY 19/22
തിരുവനന്തപുരം: കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ആകാശങ്ങളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം.
കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതുവരെ യെല്ലോ അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രാത്രി 10.30 മുതല്‍ അര്‍ദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ ശക്തമായ മഴ പെയ്താല്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കോഴിക്കോട് പയ്യാനക്കല്‍, ആലപ്പുഴയിലെ ആറാട്ടുപുഴ എന്നിവിടങ്ങളില്‍ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. വിഴിഞ്ഞത്ത് കടലില്‍ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് കണ്ടെത്തി.