NADAMMELPOYIL NEWS
MAY 16/22

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ജംഷീദ് ആത്മഹത്യ ചെയ്തതാണെന്ന സുഹൃത്തുക്കളുടെ വാദം തള്ളി കുടുംബം. ട്രെയിനിന്റ മുന്നില്‍ ചാടി മരിച്ചതിന്റ ഒരു സൂചനയും മൃതദേഹത്തിലില്ലെന്നും ജംഷീദിന്റ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സുഹൃത്തുക്കള്‍ ശ്രമിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടന്നും ബന്ധു അക്ബര്‍ അലി മനോരമ ന്യൂസിനോട് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചയൊണ് ജംഷിദിനെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയല്ലെന്ന് കുടുംബം ഉറപ്പിച്ച് പറയാന്‍ കാരണങ്ങള്‍ ഇവയാണ്;-

1.മൃതദേഹത്തില്‍ കാര്യമായ പരുക്കില്ല. 2.മൃതദേഹം കിടന്നത് പാളത്തിലെ ഇരുമ്പുറാ‍ഡുകള്‍ക്കുള്ളിലാണ്.

മൊബൈല്‍ ഫോണ്‍ ബെംഗളൂരുവിലെ ബസ് സ്റ്റാന്‍ഡില്‍ വച്ച് ജംഷീദ് തന്നെ എറിഞ്ഞുപൊട്ടിച്ചുവെന്ന് പറയുമ്പോഴും നമ്പരില്‍ വിളിച്ചാല്‍ കിട്ടുന്ന റെക്കോര്‍‍‍ഡിഡ് മറുപടി മലയാളത്തിലാണ്. ജംഷീദ്് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറയുന്ന സുഹൃത്തുക്കള്‍, അവനെ എത്രയും വേഗം വീട്ടിലെത്തിക്കുന്നതിന് പകരം രാത്രി റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങിയതിലും ദുരൂഹതയുണ്ട്. സുഹൃത്തുക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പിതാവ് ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *