NADAMMELPOYIL NEWS
MAY 15/22
കോഴിക്കോട്: റെയില്വേ പാലത്തില് നിന്ന് സെല്ഫി എടുക്കുന്നതിനിടെ ട്രയിന് തട്ടി പുഴയില് വീണ് വിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം.
കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഫറോക്ക് റെയില്വേ പാലത്തില് നിന്ന് സെല്ഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം സെല്ഫി എടുക്കുന്നതിനിടയില് കോയമ്ബത്തൂര് – മംഗളൂരു പാസഞ്ചര് ട്രെയിന് നഫാത്തിനെ ഇടിക്കുകയായിരുന്നു. ട്രെയിന് ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണ് മരിക്കുകയായിരുന്നു.