NADAMMELPOYIL NEWS
APRIL 05/22
ഒാമശ്ശേരി;ഇശൽമാല കലാസാഹിത്യ സംഘം കോഴിക്കോട് ഒാൺലൈനായി ഈദാഘോഷം നടത്തി. അബ്ദുള്ള മാസ്റ്റർ ചേന്ദമംഗല്ലൂരിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, പ്രശസ്ത ഗായകൻ കൊച്ചിൻ ശരീഫ് ഉദ്ഘാടനം ചെയ്തു.
ബക്കർ തോട്ടമ്മൽ,ആദം കൊടുവള്ളി,ശൗക്കത്തലി മാസ്റ്റർ ഒാമശ്ശേരി,അബ്ദുള്ള ചേളാരി,അമീൻ ജൗഹർ സമർമീഡിയ,മുഹമ്മദലി പുത്തൂർ,അബ്ദുറഹിമാൻ പന്നൂർ എന്നിവർ സംസാരിച്ചു.
ഗായകൻ റിയാസ് ഒാമശ്ശേരി ആദ്യ ഗാനം ആലപിച്ചു.
മജീബുറഹ്മാൻ മാസ്റ്റർ കരുവമ്പൊയിൽ സ്വാഗതവും മുഹമ്മദ് അപ്പമണ്ണിൽ നന്ദിയും പറഞ്ഞു.
തുടർന്ന് ഇശൽമാല അംഗങ്ങളുടെ ഗാനോപഹാരവും നടന്നു.