തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾക്കിടെ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പുതിയ തീരുമാനം. രോഗികൾ കുറഞ്ഞതോടെ മാസ്ക് ധരിക്കാതിരിക്കുന്നതിന് പിഴയൊടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.