നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് എളുപ്പത്തിൽ അറിയാം

അതിന്നായി നിങ്ങളുടെ ഐ ഡി പ്രൂഫ് ഉപയോഗിച്ചുകൊണ്ട് മനസ്സിലാക്കാം

ഓരോ സ്മാർട്ട് ഫോൺ ഉപഭോക്താക്കളും ഇതുംകൂടി അറിഞ്ഞിരിക്കണം
ഇന്ന് ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള ഓപ്‌ഷനുകളിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .അതിൽ ഒരു പ്രധാന ഓപ്‌ഷൻ ആണ് ഡ്യൂവൽ സിം .ഇപ്പോൾ ഡ്യൂവൽ 5ജി സപ്പോർട്ട് വരെയുള്ള സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .അത്തരത്തിൽ ഡ്യൂവൽ സിം ഇടുവാനുള്ള ഓപ്‌ഷൻ ഉള്ളതുകൊണ്ട് തന്നെ നമ്മളിൽ പല ആളുകളും ഡ്യൂവൽ സിം തന്നെയാണ് ഉപയോഗിക്കുന്നത് .

ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം നമ്പർ 9 ആണ് എന്ന് നമുക്ക് അറിയാം .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന നമ്പറുകൾ ഏതൊക്കെയാണ് എന്ന് അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ ഈ ഡാറ്റ പൂർണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതിൽ നിലവിൽ മുഴുവൻ വിവരങ്ങളും ചിലപ്പോൾ ലഭിച്ചില്ല എന്ന് വരും .എന്നാൽ ഭാവിയിൽ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണ് ഇത് .അത്തരത്തിൽ നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാം .

സിം അപ്പ്‌ഡേറ്റ് ;ഓരോ സിം ഉപഭോക്താക്കളും ഇതുംകൂടി അറിഞ്ഞിരിക്കണം

അതിന്നായി ആദ്യം തന്നെ നിങ്ങൾ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റിൽ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അവിടെ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾക്ക് OTP വരുന്നതായിരിക്കും . നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നൽകുക .അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പറുകൾ ഏതൊക്കെയെന്നു നിങ്ങൾക്ക് താഴെ സ്‌ക്രീനിൽ അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ മുഴുവൻ ഡാറ്റയും അപ്ഡേറ്റ് ചെയ്യതസ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലർക്കും വരിക .എന്നാൽ ഡാറ്റ അപ്പ്ഡേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള മുഴുവൻ ഫോൺ നമ്പറുകളും ലഭിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *