യുകെ: കോവിഡ് രണ്ടും മൂന്നും തവണ ബാധിച്ചവരുണ്ട്..കോവിഡ് മാറിയതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ വേറെയും.എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കോവിഡ് മാറാത്തവരുണ്ടോ? എന്നാല്‍ കഴിഞ്ഞ 505 ദിവസമായി കോവിഡ് പോസിറ്റീവായ യുകെ സ്വദേശിയെ കണ്ട് അമ്ബരക്കുകയാണ് ഡോക്ടര്‍മാര്‍.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയാണിതെന്ന് ഗൈസ് ആന്‍ഡ് സെന്‍റ് തോമസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്‌എസ്) ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ലൂക്ക് ബ്ലാഗ്ഡണ്‍ സ്നെല്‍ പറഞ്ഞു. മുമ്ബ്, പിസിആര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ കേസ് 335 ദിവസം നീണ്ടുനിന്നതായി ഗവേഷകര്‍ പറയുന്നു. സ്നെല്‍ ഉള്‍പ്പെടെയുള്ള ഈയാഴ്ച പോര്‍ച്ചുഗലില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ് കേസുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ദീര്‍ഘകാല കോവിഡ് ബാധിതരില്‍ ഏതൊക്കെ തരത്തിലുള്ള വകഭേദങ്ങളാണ് ബാധിക്കുന്നതിനെക്കുറിച്ചും ഇവര്‍ പഠനം നടത്തിയിട്ടുണ്ട്. കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കോവിഡ് പോസിറ്റീവായ 9 രോഗികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ രോഗികള്‍ക്കെല്ലാം അവയവം മാറ്റിവയ്ക്കല്‍, എച്ചഐവി പോസിറ്റീവ്, ക്യാന്‍സര്‍ തുടങ്ങിയ കാരണങ്ങളാല്‍ പ്രതിരോധ സംവിധാനം ദുര്‍ബലമായിരുന്നു. ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ അവരുടെ അണുബാധ ശരാശരി 73 ദിവസം നീണ്ടുനിന്നു. ഇവരില്‍ രണ്ടുപേര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി വൈറസ് ബാധ ഉണ്ടായിരുന്നു.
2020ല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അണുബാധ റിപ്പോര്‍ട്ട് ചെയ്തയാളെ ചികിത്സിച്ചു ഭേദമാക്കിയെങ്കിലും 2021ല്‍ അദ്ദേഹം മരിച്ചു2020ല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അണുബാധ റിപ്പോര്‍ട്ട് ചെയ്തയാളെ ചികിത്സിച്ചു ഭേദമാക്കിയെങ്കിലും 2021ല്‍ അദ്ദേഹം മരിച്ചു. മരണകാരണം വെളിപ്പെടുത്താന്‍ ഗവേഷകര്‍ വിസമ്മതിക്കുകയും മരിച്ചയാള്‍ക്ക് മറ്റു പല രോഗങ്ങളുണ്ടായിരുന്നതായി വ്യക്തമാക്കുകയും ചെയ്തു. സ്ഥിരമായി അണുബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളെ വൈറസിനെ തോല്‍പ്പിക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ ചികിത്സകള്‍ വികസിപ്പിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.