NADAMMELPOYIL NEWS
APRIL 01/22
കോഴിക്കോട് ഓട്ടോറിക്ഷകളിൽ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറായ 1098 രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കുന്ന പദ്ധതി അസിസ്റ്റന്റ് കമീഷണർ എ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട് ചൈൽഡ്‌ലൈൻ ഇന്റർവെൻഷൻ യൂണിറ്റ് കുട്ടികളുടെ സുരക്ഷിതത്വ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. എഡബ്ല്യൂഎച്ച് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ചൈൽഡ് ലൈൻ ഡയറക്ടർമാരായ കെ പി മുഹമ്മദ്, അഡ്വ. കെ വി അബ്ദുസ്സലാം, കോ ഓർഡിനേറ്റർമാരായ കുഞ്ഞോയി പുത്തൂർ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു