NADAMMELPOYIL NEWS
APRIL 15/22

ഓമശ്ശേരി:ഓമശ്ശേരിയിലെ നവീകരിച്ച അക്ഷയ സെന്റർ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,വിവിധ സംഘടനാ പ്രതിനിധികളായ ഒ.കെ.സദാനന്ദൻ,പി.വി.സ്വാദിഖ്‌,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,അക്ഷയ ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്‌.അഷിത,ബ്ലോക്‌ കോ-ഓർഡിനേറ്റർ രേഖ എന്നിവർ സംസാരിച്ചു.ഓമശ്ശേരി അക്ഷയ സെന്റർ കോ-ഓർഡിനേറ്റർ യു.പി.ശറഫുദ്ദീൻ അമ്പലക്കണ്ടി സ്വാഗതവും നിശ കരുണൻ നന്ദിയും പറഞ്ഞു.

2004ൽ ഓമശ്ശേരിയിൽ ആരംഭിച്ച കേരള സർക്കാർ സംരംഭമായ അക്ഷയ സെന്റർ ഗ്രാമപഞ്ചായത്തിന്റെ ഓമശ്ശേരി ബസ്‌ സ്റ്റാന്റിലുള്ള ഷോപ്പിംഗ്‌ കോംപ്ലക്സിലായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്‌.പഞ്ചായത്ത്‌ ഓഫീസിന്‌ സമീപമുള്ള കെട്ടിടത്തിലേക്കാണ്‌ കൂടുതൽ സൗകര്യങ്ങളോടെയും സംവിധാനങ്ങളോടെയും അക്ഷയ സെന്റർ ഇപ്പോൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്‌.

ഫോട്ടോ:ഓമശ്ശേരിയിൽ നവീകരിച്ച അക്ഷയ സെന്റർ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *