തിരുവമ്പാടി : മലയോരമേഖലയിൽ രാത്രി കനത്ത മഴയുംകാറ്റും. എട്ടരയോടെയാണ് പെരുമഴ പെയ്തത്. ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. കാറ്റിലുംമഴയിലും മുത്തപ്പൻപുഴ കളരിക്കലിന് സമീപം മരംവീണ് വൈദ്യുതലൈൻ പൊട്ടിയിട്ടുണ്ട്.
ശക്തമായ ഇടിമിന്നലും പ്രദേശത്തുണ്ടായി. വൈദ്യുതി മുടങ്ങി. മുത്തപ്പൻപുഴ കോളനിക്ക് മുകൾഭാഗത്ത് തുണ്ടത്തിൽ ജോസഫിന്റെ വീടിനു മുകളിൽ വൈദ്യുതത്തൂൺ വീണ് നാശനഷ്ടം സംഭവിച്ചു. രാത്രി ഒമ്പതു മണിയോടെയാണ് വൈദ്യുതിവിതരണം നിലച്ചു.