തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിലും മഴ തുടരാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു .
ഇത് വരും ദിവസങ്ങളില്‍ മാന്നാര്‍ കടലിടുക്ക് വഴി അറബികടലില്‍ എത്തിച്ചേരാന്‍ സാധ്യത.അതോടൊപ്പം തെക്കേ ഇന്ത്യക്ക് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി കൂടി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ ഇടി മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.
ഇന്നും ഏപ്രില്‍ 13& 14 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കന്‍ കേരളത്തിന് പുറമെ വയനാട്ടിലും ഈ മണിക്കൂറുകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്.