NADAMMELPOYIL NEWS
APRIL 10/22

കൊടുവള്ളി;താമരശ്ശേരിയിൽ ഭാര്യയ്‌ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റെന്ന കേസിൽ ട്വിസ്റ്റ് . കേസില്‍ പ്രതിയായ ഭർത്താവ് തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിച്ചതായും , പൊള്ളലേറ്റതായുമാണ് പറയുന്നത് .

താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിക്കെതിരെയാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. മകൾ സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് ഷാജി ആക്രമിച്ചതെന്നാണ് ഫിനിയ പറയുന്നത്. സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഷാജി സാദ്ധ്യമല്ലെന്ന് പറഞ്ഞ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് തിളച്ചവെള്ളം എടുത്ത് ദേഹത്തേക്ക് ഒഴിച്ചു. മർദ്ദനം തടയാൻ ശ്രമിച്ച ഫിനിയയ്‌ക്കും മർദ്ദനമേറ്റു. ഭർത്താവ് ചെവികടിച്ചു പറിച്ചെന്നുമാണ് ഫിനിയയുടെ പരാതിയിൽ പറയുന്നത്.

മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും ഫിനിയ ഇത് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് ഷാജി രംഗത്തെത്തിയത്. ഭാര്യയുടെ സഹോദരിക്ക് താൻ നല്‍കിയ പണം തിരിച്ചു ചോദിച്ചിരുന്നു . ഇതിന്റെ പേരിൽ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിച്ചു . ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു. മകളുടെ കൈയ്‌ക്ക് പരുക്കേറ്റത് നേരത്തെ സൈക്കിളില്‍ നിന്ന് വീണപ്പോഴാണെന്നും ഷാജി പറയുന്നു . ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കിയ പണം തിരികെ നല്‍കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു. പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നുമാണ് ഷാജി ആവശ്യപ്പെടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *