കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാവും. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിനു തുടക്കമാകുന്നതെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.

കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
തെക്കന്‍ കേരളത്തിലും നാളെ വ്രതാരംഭം. തമിഴ്‌നാട്ടിലെ കന്യാകുമാരി പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തെക്കന്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയാണ് പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം സുഹൈബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നു മുതല്‍ വ്രതാനുഷ്ഠാനത്തിനു തുടക്കമായിട്ടുണ്ട്. സഊദിയിലും ഖത്തറിലും യു.എ.ഇയിലും ബഹ്റൈനിലും മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കമായത്.

ഒമാനിലും ഞായറാഴ്ചയായിരിക്കും റമദാന്‍ ഒന്ന് എന്ന് മാസപ്പിറവി നിര്‍ണയ പ്രധാന സമിതി അറിയിച്ചിരുന്നു.
കേരളത്തില്‍ എവിടെയും ഇന്നും മാസപ്പിറവി ദൃശ്യമായിട്ടില്ല. കോവിഡ് മഹമാരിയുടെ ഭീതി മാറിയ ആശ്വാസത്തിലാണ് ഗള്‍ഫില്‍ വ്രതാരംഭം. പള്ളികളില്‍ നിബന്ധനകളോടെ ഇഫ്താറും രാത്രി നിസ്‌കാരങ്ങളും നടക്കുന്നുണ്ട്.

യ സംപ്രേഷണം

Suprabhaatham online

Leave a Reply

Your email address will not be published. Required fields are marked *