NADAMMELPOYIL NEWS
APRIL 02/22

കോഴിക്കോട്: കോഴിക്കോട് നഗരസഭനടപ്പാക്കുന്ന സമ്പൂർണ ശുചിത്വ പ്രോട്ടോകോൾ ‘അഴക്’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഇതിന്റെ ഭാഗമായി നഗരത്തിൽ വിളംബര റാലി നടത്തി. ‘അഴകുള്ള നഗരമെ അഴകിന്റെ തീരമെ നിന്റെ മൊഞ്ചു കാക്കാൻ വന്നിടട്ടെ ഞങ്ങളും’ എന്ന ഗാനം പാടിയാണ് റാലി നഗരത്തിലൂടെ കടന്നു പോയത്.

മുതലക്കുളത്തു നിന്നാരംഭിച്ച റാലി കോർപ്പറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി കൗൺസിലർമാർ, പൗര പ്രമുഖർ, കുടുംബശ്രീ, ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾ, നഗരസഭ ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, സർവീസ് സംഘടനാ പ്രതിനിധികൾ, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷൻ അംഗങ്ങൾ. സന്നദ്ധ സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിലുള്ളവർ വിളംബര ജാഥയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *