NADAMMELPOYIL NEWS
APRIL 02/22
കോഴിക്കോട്: അനധികൃത മദ്യവിൽപന നടത്തിയ സ്ത്രീ പോലീസ് പിടിയിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശിനി ജമീലയാണ് പിടിയിലായത്. വെള്ളയിൽ പോലീസാണ് ജമീലയെ അറസ്റ്റ് ചെയ്തത്.
അനധികൃത വിൽപനയ്‌ക്കായി വീട്ടിൽ സൂക്ഷിച്ച 51 കുപ്പി ബിയർ പോലീസ് പിടിച്ചെടുത്തു. അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ പ്രതിയാണ് ജമീല.
വെള്ളയിൽ പോലീസ് സബ് ഇൻസ്‌പെക്ടർ സനീഷ്.യു, സിവിൽ പോലീസ് ഓഫീസർമാരായ ജയചന്ദ്രൻ. എം, ഷിജില.സി.പി, രതീഷ്.പി, സിംന ശ്രീനിലയം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജമീലയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.