NADAMMELPOYIL NEWS
APRIL 01/22
തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. പി രമ (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.
കേരളത്തെ ഏറെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയ കേസിലെ വാദി ഭാഗം സാക്ഷിയായിരുന്നു രമ. രോഗാവസ്ഥയെത്തുടര്‍ന്ന് കിടപ്പിലായതിനാല്‍ വിചാരണ സമയത്ത് വീട്ടിലെത്തിയാണ് മജിസ്‌ട്രേറ്റ് ഇവരുടെ സാക്ഷിമൊഴി രേഖപ്പെടുത്തിയത്. മക്കള്‍: ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കള്‍ ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐപിഎസ്, ഡോ. പ്രവീണ്‍ പണിക്കര്‍.