കുടിവെള്ളത്തിനും മരുന്നിനുമടക്കം നാളെ മുതല്‍ വിലകൂടും. പാരാസെറ്റാമോള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും കൂടും. ന്യായവില പത്തുശതമാനം കൂടുന്നതോടെ ഒരു ലക്ഷം രൂപ വിലയ്ക്ക് റജിസ്ട്രേഷന്‍ ചെലവില്‍ മാത്രം ആയിരം രൂപ വര്‍ധിക്കും. ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ റജിസ്ട്രേഷന്‍ പുതുക്കലിനുള്ള ഫീസും വര്‍ധിക്കും. ഇതിനൊക്കെ പുറമെയാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം.
കുടിവെള്ളത്തിന്റെ നിരക്കുകൾ കൂടുന്നതോടെ ബില്ല് വരുമ്പോൾ സാധാരണക്കാർ വെള്ളംകുടിക്കും. പ്രതിമാസം 5000 മുതൽ 15000 ലീറ്റർ വരെ ഉപയോഗിക്കുന്ന 35 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് കൂടുതൽ ഇരുട്ടടി. ആയിരം ലീറ്ററിന് 4.20 പൈസ നൽകിയിരുന്നയിടത്ത് ഇനി 4.41 പൈസ നൽകണം. പനി വന്നാൽ കഴിക്കുന്ന പാരാസെറ്റാമോൾ ഉൾപ്പെടെ ആവശ്യമരുന്നുകളുടെ മൊത്ത വിലയിൽ പത്തുശതമാനം വർധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബബജറ്റിന്റെ താളംതെറ്റും.
ഭൂമി സംബന്ധിച്ച തീരുമാനങ്ങള്‍ രണ്ടുതരത്തിലാണ് ജനങ്ങളെ ബാധിക്കുന്നത്. ഭൂനികുതിയിലെ വര്‍ധന എല്ലാവര്‍ക്കും ബാധകമാണ്. ഒരു ആര്‍ അഥവാ 2.47 സെന്‍റ് കണക്കാക്കിയാണ് ഭൂനികുതി നിശ്ചയിക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2,43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി നിലവിലുള്ളതിന്‍റെ ഇരട്ടിയാകും. ഭൂമിയുടെ ന്യായവിലയിലെ വര്‍ധന 10 ശതമാനമാണ്. ഇതിന് ആനുപാതികമായി റജിസ്ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും കൂടും.
ഭൂമിക്ക് മാത്രമല്ല, വാഹനങ്ങള്‍ക്കും വിലകൂടുകയാണ്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഹരിതനികുതി ഈടാക്കിത്തുടങ്ങുന്നതാണ് കാരണം. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിതനികുതി. ഓട്ടോകളെ ഒഴിവാക്കും. എൻഎക്സ് ഇൻ കാറുകളടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് ആയിരവും ഇടത്തരം വാഹനങ്ങൾക്ക് 1500ഉം ഹെവി വാഹനങ്ങൾക്ക് 2000 രൂപയും ഹരിതനികുതിയായി കൂടും