NADAMMELPOYIL NEWS
MARCH 25/22

ഓമശ്ശേരി: കരുത്താണ് ആദർശം കരുതലാണ് കുടുംബം എന്ന പ്രമേയത്തിൽ നടക്കുന്ന സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായി
ഐ.എസ്.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഓമശ്ശേരിയിൽ സംഘടിപ്പിച്ച
“ഇത്തിബാഅ” ശ്രദ്ധേയമായി. കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന കൗൺസിലർ പി. അബ്ദുറഹ്മാൻ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. മണ്ഡലം പ്രസിഡൻ്റ് ടി.പി.എം. ആസിം കരുവൻ പൊയിൽ അധ്യക്ഷത വഹിച്ചു. വിശ്വാസം, വിശുദ്ധി, സുരക്ഷിതത്വം, ചുറ്റുവട്ടം നമ്മുടെ ദൗത്യം എന്ന വിഷയത്തിൽ ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല പ്രസിഡൻ്റ് ഇഖ്ബാൽ സുല്ലമി ക്ലാസെടുത്തു. കെ.കെ. റഫീഖ് സലഫി
എൻ്റെ റമദാൻ എന്തിന്? എങ്ങിനെ? എന്ന വിഷയം ആത്മ വിചാരണ ചാർട്ടിലൂടെ അവതരിപ്പിച്ചപ്പോൾ പ്രവർത്തകർക്ക് നവ്യാനുഭവമായി. പ്രവർത്തകരുടെ സംശയങ്ങൾക്ക് ഇ.കെ. ഷൗക്കത്തലി സുല്ലമി, വി. മുഹമ്മദ് സുല്ലമി എന്നിവർ മറുപടി നൽകി. മണ്ഡലം സെക്രട്ടറി പി. അബൂബക്കർ മദനി സ്വാഗതവും ട്രഷറർ പി.വി. സാലിഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *