NADAMMELPOYIL NEWS
MARCH 24/22
കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ട്രേറ്റിലേക്ക് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി.
പ്രവർത്തകർ പ്രതീകാത്മക കല്ല് സ്ഥാപിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. പല ഗേറ്റുകളിൽ കൂടി കളക്ട്രേറ്റ് വളപ്പിലേക്ക് പ്രവേശിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി