ഓമശ്ശേരി : ശാന്തിനഴ്സിംഗ് . കോളേജ് NSS യൂണിറ്റും ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ ക്യാമ്പ് ഉൽഘാടനം ചെയ്തു. അക്കാദമി മാനേജർ എം.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്മിൻ ജസീം, പ്രിൻസിപ്പാൾ നിർമല റോബർട്ട്സ്, ഹോസ്പിറ്റൽ ജനറൽ മാനേജർ.
മുബാറക്.എം.കെ, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട്.ഡോ. അബദുറഹിമാൻ ദാനി, ആറാം വാർഡ് മെമ്പർ ആയിഷ, . പി.ടി.
എ. പ്രസിഡന്റ് സുലൈമാൻ , സുബൈർ മാസ്റ്റർ, ആബിദ് ഫഹീം എന്നിവർ സംസാരിച്ചു.
നേത്രരോഗം , അസ്ഥിരോഗം, ജനറർ മെഡിസിൻ, ഇഎൻടി എന്നീ വിഭാഗങ്ങളിലെ വിധഗ്ദ ഡോക്ടർമാർ പരിശോധിച്ചു. സൗജന്യ മരുന്നു വിതരണവും ആരോഗ്യ ബോധവൽക്കരണവും നടത്തി. 100 ൽ പരം രോഗികൾ ക്യാമ്പിന് പങ്കെടുത്തു.