NADAMMELPOYIL NEWS
MARCH 14/22
തിരുവനന്തപുരം: കേരളാ പോലീസിന് മുന്നറിയിപ്പ് നൽകി ഡിജിപി അനിൽ കാന്ത്. ഹണിട്രാപ്പിൽ വീഴരുതെന്നാണ് നിർദ്ദേശം. ഇങ്ങനെ എത്തുന്നവർക്ക് പിന്നിൽ പാക് ഭീകര സംഘടനകളാണെന്നും ഡിജിപി വ്യക്തമാക്കി(DGP Anil Kanth Says About Pak Terror Groups).
പോലീസുകാർക്ക് വേണ്ടി ഇറക്കിയ പ്രത്യേക സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ഡിജിപി അനിൽകാന്ത് മുന്നറിയിപ്പ് നൽകിയത്. പാക് ഭീകരസംഘടനയുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ അന്വേഷണ ഏജൻസികളെ ഹണിട്രാപ്പിൽ ഉൾപ്പെടുത്തുന്നതായാണ് വിവരം.
ഇതിനെതിരെ സംസ്ഥാനത്തെ പോലീസ് സേന ജാഗ്രത പുലർത്തണമെന്നും ഹണിട്രാപ്പിൽപ്പെട്ടുവെന്ന് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ അറിയിക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി. അതേസമയം സംസ്ഥാനത്ത് അതീവജാഗ്രതയിലാണ് പോലീസ്. ഐഎസ് പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളിൽ പോലും മലയാളികൾ ഉണ്ടെന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്. ഓരോ വർഷവും ഇത്തരത്തിൽ ഭീകര സംഘടനകളിൽ ചേരുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.