ബീജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം മാത്രം 3400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ നഗരങ്ങളില്‍ ചൈന വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
രണ്ട് വര്‍ഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഗ്രാമ, നഗര മേഖലകളില്‍ ഒരു പോലെ വൈറസ് പടര്‍ന്നതോടെ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകള്‍ അടച്ചു പൂട്ടി. ജിലിന്‍ അടക്കം നിരവധി നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങള്‍. ഷെന്‍ഹെന്‍ പ്രവിശ്യയിലെ 9 ജില്ലകളില്‍ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേര് താമസിക്കുന്ന യാന്‍ജി പ്രാദേശിക നഗരം പൂര്‍ണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.
വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ വന്‍ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനീസ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്. ഒമിക്രോണിന്റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചെനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലകളില്‍ വിന്യസിക്കും. ചുമതലകളില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് 9 ആരോഗ്യ പ്രവര്‍ത്തകരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. കൊവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.
ചാങ്ചുന്‍ എന്ന നഗരം പൂര്‍ണമായും ലോക്ക്ഡൗണിലാണ്. 90 ലക്ഷം പേരെങ്കിലും താമസിക്കുന്ന ഈ നഗരം ലോക്ക്ഡൗണിലുള്ള ഏറ്റവും വലിയ നഗരമാണ്. ഒമിക്രോണ്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ കൊവിഡ് സെല്‍ഫ് ടെസ്റ്റിംഗ് നടത്താന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ് ചൈനീസ് പ്രവിശ്യാഭരണകൂടങ്ങള്‍. പൊതു ആരോഗ്യസംവിധാനത്തിന് ടെസ്റ്റിംഗിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അധികഭാരം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഹോങ്കോങാണ് അതിവേഗം കൊവിഡ് പടരുന്ന മറ്റൊരു നഗരം. അഞ്ചാം തരംഗമാണ് അവിടെ ഇപ്പോഴെന്നാണ് വിലയിരുത്തല്‍. ഇതുവരെയുള്ളതില്‍ ഏറ്റവും മോശം കാലം. 2021 അവസാനമാസങ്ങളില്‍ ഹോങ്കോങില്‍ അഞ്ച് ലക്ഷം കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മരണസംഖ്യയാകട്ടെ 3000- ആയി ഉയരുകയും ചെയ്തു.