താമരശ്ശേരി. കനിവ് ഗ്രാമം കട്ടിപ്പാറയുടെ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ, നേത്രരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.കനിവ് ഗ്രാമം ചെയർമാൻ വി.പി.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.ആർ.കെ അബ്ദുൽ മജീദ്, ഒമർ അഹമ്മദ്, എം.എ മുഹമ്മദ് യൂസുഫ്, സി.ടി.സുബൈർ തുടങ്ങിയവർ സംസാരിച്ചു. ശാന്തി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ബേസിൽ പോൾ,മാർക്കറ്റിംഗ് P.R.O സുഹൈബ് ഓമശ്ശേരി ,ഡോ. ജോർജ്ജ് ഫിലിപ്പ്, ഡോ. ഫാരിഹ് യൂസഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്യം നൽകി.