Kochi : തീയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സൂപ്പർ ശരനായ ഉടൻ ഒടിടി റിലീസിന് എത്തുന്നു. ചിത്രം മാർച്ച് രണ്ടാം വാരത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ എന്റർടേയ്ൻമെന്റ്സാണ്.
ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ മാർച്ച് രണ്ടാം വാരം തന്നെ സീ കേരളത്തിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്. സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.
2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാൽ കോവിഡ് മൂന്നാം തരംഗം ചിത്രം കൂടുതൽ പേരിലേക്കെത്തുന്നതിന് ബാധിച്ചിരുന്നു. സുജിത്ത് പുരുഷനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. ആകാശ് വർഗീസാണ് എഡിറ്റിങ്.