NADAMMELPOYIL NEWS
FEBRUARY 27/22

താമരശ്ശേരി: താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് എം എസ് എഫ്. കുറ്റക്കാരായ വിഎച്ച്എസ്ഇ രണ്ടാംവർഷ വിദ്യാർഥികൾക്ക് എതിരായി പോലീസും സ്കൂൾ അധികൃതരും ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. എം എസ് എഫ് താമരശ്ശേരി പഞ്ചായത്ത് ഭാരവാഹികളായ തസ്ലീം, ഫാസിൽ കാഞ്ഞിരതിങ്ങൽ, നാഫിൽ, അനു ഷാമിൽ, ഹൈജാസ്, ജവാദ് തുടങ്ങിയവർസ്കൂളിലെത്തി പ്രധാന അധ്യാപികയെ കണ്ടു.

കഴിഞ്ഞ ദിവസമാണ് തന്റെ സഹപാഠികളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഒന്നാം വർഷ വിദ്യാർത്ഥി തച്ചംപൊയിൽ സ്വദേശി മുഹമ്മദ് നിഹാൽ ഇബ്രാഹിമിന് സീനിയർ വിദ്യാർത്ഥികളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വന്നത്. സ്കൂളിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് നിത്യ സംഭവമാണെന്നും ഇൻറർവെൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കാൻ വരെ പറ്റാത്ത സ്ഥിതിയാണെന്നും ജൂനിയർ വിദ്യാർഥികൾ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *