ന്യൂഡൽഹി: വിഗ്ഗിനടയിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വാരാണസി വിമാനത്താവളത്തിൽ നിന്നാണ് വിഗ്ഗിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയത്.
യുഎഇയിൽ നിന്നും മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണം ഉരുക്കി ചെറിയ സഞ്ചിക്കുള്ളിലാക്കി വിഗ്ഗിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്ന് 32.97ലക്ഷം വില വരുന്ന 646ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയിട്ടുണ്ട്. 12.14ലക്ഷം വിലമതിക്കുന്ന 238.2 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. പ്ലാസ്റ്റിക് ബോക്സിന്റെ പാളികൾക്കിടയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.