NADAMMELPOYIL NEWS
FEBRUARY 08/22
ഒാമശ്ശേരി; ഇരുപതാം വയസ്സിലും തൊണ്ണുറാം വയസ്സിലും ശബ്ദത്തിന് ഒരു മാറ്റവും സംഭവിക്കാത്ത അതുല്ല്യ ഗായികയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ എന്ന്, പ്രശസ്ത ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ സിവിഎ കുട്ടി ചെറുവാടി അഭിപ്രായപ്പെട്ടു.
ഇശൽമാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, ലതമങ്കേശ്ക്കർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുള്ളമാസ്റ്റർ ചേന്ദമംഗല്ലൂർഅദ്ധ്യക്ഷം വഹിച്ചു, യുവകവയത്രി ബബിത അത്തോളി,സാജുദ്ധീൻ മാസ്റ്റർ,മുഹമ്മദലി പുത്തൂർ സംസാരിച്ചു.
മുജീബുറഹ്മാൻ മാസ്റ്റർ കരുവമ്പൊയിൽ സ്വാഗതവും റിയാസ് ഒാമശ്ശേരി നന്ദിയും പറഞ്ഞു.
തുടർന്ന് ഇശൽമാല ഗായകരുടെ ലതാജി ഗാനാലാപനവും നടന്നു.