മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ഗുരുതരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഹർജി നൽകിയത് മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ്. ഇതോടെ മീഡിയ വൺ ചാനലിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും പ്രാബല്യത്തിൽ വരും.

കേന്ദ്ര നടപടി തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞത്. സംഭവത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കൈമാറിയിട്ടുണ്ട്. മീഡിയ വൺ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തിരുന്നു. വാർത്താവിനിമയ മന്ത്രാലയവും വാർത്താ സ്ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗരേഖകൾ എല്ലാ കാലത്തും പുനഃപരിശോധന നടത്താറുണ്ട് ഇതനുസരിച്ചേ തീരുമാനം എടുക്കാൻ കഴിയുകയുള്ളു എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *