മു​ക്കം: എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി 31 മു​ത​ൽ മു​ക്ക​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. 31 മു​ത​ൽ 14 ദി​വ​സ​ത്തേ​ക്കാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ മു​ത​ൽ അ​ഗ​സ്ത്യ​മു​ഴി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.​

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വെ​സ്റ്റ് മാ​മ്പ​റ്റ​യി​ൽ നി​ന്നു തി​രി​ഞ്ഞ്, ബൈ​പാ​സ് വ​ഴി പി​സി ജം​ഗ്ഷ​നി​ലേ​ക്കും മു​ക്ക​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തേ റൂ​ട്ടി​ൽ ത​ന്നെ തി​രി​ച്ചും പോ​ക​ണം.

മു​ക്ക​ത്ത് നി​ന്നു താ​മ​ര​ശേ​രി, തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​യ്യി​ട്ടാ​പൊ​യി​ൽ മാ​മ്പ​റ്റ അ​ഗ​സ്ത്യ​മു​ഴി റൂ​ട്ടി​ൽ വ​ൺ​വേ​യാ​യി പോ​വാ​നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വെ​സ്റ്റ് മാ​മ്പ​റ്റ​യി​ൽ നി​ന്നു തി​രി​ഞ്ഞ് മാ​മ്പ​റ്റ അ​ഗ​സ്ത്യ​മു​ഴി വ​ഴി പോ​കാ​നും തി​രി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തേ ക്ര​മ​ത്തി​ൽ തി​രി​ച്ചു​വി​ടാ​നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *