പടിഞ്ഞാറത്തറ: കുളിക്കുന്നതിനിടെ ബാണാസുരസാഗർ ഡാമിൽ കൊടുവള്ളി സ്വദേശി മുങ്ങിമരിച്ചു. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദി(27) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കൂട്ടുകാരൊത്ത് ഡാമില്‍ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ റാഷിദിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.