തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുംകൊവിഡ് പടരുകയാണ്. കൊവിഡ് ക്ലസ്റ്റര്‍ ആയി സെക്രട്ടറിയേറ്റ് മാറുമോ എന്നാണ് ആശങ്ക. ഇന്നലെ മാത്രം സെക്രട്ടറിയേറ്റില്‍ 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മന്ത്രി വി.ശിവന്‍കുട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവരുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തരൂര്‍ എം.എല്‍.എ. പി.പി. സുമോദിനും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് പടര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാര്‍ ജോലിക്കെത്തേണ്ടന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു.
സെക്രട്ടറിയേറ്റില്‍ ജോലി ക്രമീകരണം വേണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി വരെയുള്ളര്‍ ഓഫിസില്‍ വരികയും മറ്റ് ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം ആക്കണമെന്നുമാണ് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഇതിനിടെ കെ എസ് ആര്‍ ടി സി ജീവനക്കാരിലും, പൊലീസിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. കെ എസ് ആര്‍ ടി സിയിലെ കൂടുതല്‍ ജീവനക്കാര്‍ കൊവിഡ് ബാധിതരായതോടെ സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്ത് മാത്രം കെ എസ് ആര്‍ ടി സിയിലെ 80 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കെ എസ് ആര്‍ ടി സി യിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.
13 ഡ്രൈവര്‍മാര്‍ക്കും 6 കണ്ടക്ടര്‍മാര്‍ക്കും ഒരു ഓഫീസ് ജീവനക്കാരനും കൊവിഡ് പിടിപെട്ടു.
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും കൊവിഡ് പിടിപെട്ടു. എഡിജിപിയും എസ് പിയുെ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനില്‍ 4 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അഡീഷണല്‍ എസ് ഐ, എ എസ് ഐ, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍, 4 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാര്‍ഡ് രോഗികളാല്‍ നിറഞ്ഞു.
കോവിഡ് ഡ്യൂട്ടിയില്‍ ആയിരിക്കെ കൊവിഡ് ബാധിച്ച വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസര്‍ സരിത (52)മരിച്ചു.
കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ആയിരുന്നു ഇവര്‍ . ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളത്തും സ്ഥിതി രൂക്ഷമാണ്.ജില്ലയില്‍ 22 കൊവിഡ് ക്ലസ്റ്ററുകള്‍ ആണുള്ളത്. 11 ക്ലസ്റ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്.
അഞ്ച് സിഎഫ്‌എല്‍ടികള്‍ അടിയന്തിരമായി തുറക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനും നടപടി എടുത്തിട്ടുണ്ട്.
ആലപ്പുഴയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ട്. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ ആയി. ഇന്നു മുതല്‍ സിഎഫ്‌എല്‍ടികള്‍ തുറക്കും
10 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ്കേസുകളില്‍ ഏകദേശം 60161 വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികില്‍സ വേണ്ടവരുടെ എണ്ണവും ഓക്സിജന്‍ , വെന്റിലേറ്റര്‍ ആവശ്യവും കൂടിയാല്‍ സംസ്ഥാനത്തിനത് തിരിച്ചടിയാകും. നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യവും ഉണ്ടാകും.