NADAMMELPOYIL NEWS
JANUARY 17/22

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ 10 ദിവസത്തിനിടെ നാലിരട്ടി വർദ്ധന.

ഡിസംബർ 26ന് 1,824 വരെ കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്നലെ 20,000 കടന്നത്. ക്രിസ്മസ്-പുതുവർഷ ഒത്തുചേരലുകളാണ് രോഗവ്യാപനം കൂട്ടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതി അതീവസങ്കീർണ്ണമാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 60,161 എണ്ണത്തിന്റെ വർദ്ധനയാണുള്ളത്. വർദ്ധന 182 ശതമാനം. ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും ആശുപത്രികളിലെ രോഗികൾ 41ശതമാനവും ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും ഐ.സി.യുവിലെ രോഗികൾ 21 ശതമാനവും വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും ഓക്‌സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും പെരുകി.

ജാഗ്രത കൈവിടരുത്

 പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായ വിധം മാസ്ക്ക് ധരിക്കണം

 പൊതു ചടങ്ങുകൾ മാർഗ്ഗനിർദ്ദേശ പ്രകാരം മാത്രം നടത്തണം

 എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം

 പനിയും രോഗലക്ഷണങ്ങളുമുള്ളവർ അത് മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്

 രോഗ ലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നടത്തണം

 ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക്ക് ധരിക്കണം

 ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം

 കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്

 അടച്ചിട്ട സ്ഥലങ്ങളിൽ യോഗങ്ങളും കൂട്ടായ്മകളും പാടില്ല

പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കൊവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാം. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും വർദ്ധിക്കും.

-വീണാ ജോർജ്

ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *