ഈ വർഷമെത്താനിരിക്കുന്ന ഐഫോൺ 14നെ കുറിച്ച്​ നിരവധി ഊഹാപോഹങ്ങളും ലീക്കുകളുമാണ്​ ടെക്​ ലോകത്ത്​ പ്രചരിക്കുന്നത്​. ആപ്പിൾ അവരുടെ വലിയ നോച്ചിനോട്​ വിട പറയുമെന്നും ആദ്യമായി ഐഫോണുകളിൽ പഞ്ച്​ ഹോൾ ഡിസ്​പ്ലേ അനുവദിക്കുമെന്നുമാണ്​ വിശ്വസിക്കാവുന്ന ടെക്​ അനലിസ്റ്റുകൾ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്​​​.

എന്നാൽ, ​ആൻഡ്രോയ്​ഡ്​ ഫോണുകളിലെ പഞ്ച്​ ഹോൾ ഡിസ്​പ്ലേ തരംഗം അതേപടി കോപ്പിയടിക്കുന്നതിന്​​ പകരമായി ആപ്പിൾ പുതിയ ഡിസ്​പ്ലേ ട്രെൻറിന്​ തുടക്കമിടാനാണ്​ പദ്ധതിയിടുന്നതെന്ന്​ പ്രമുഖ അനലിസ്റ്റായ റോസ്​ യങ്​ വെളിപ്പെടുത്തിയിരിക്കുകയാണ്​.

ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിലും ‘ഹോൾ+പിൽ’ ഡിസ്​പ്ലേ സെറ്റ്​-അപ്പായിരിക്കും ഉണ്ടായിരിക്കുകയത്രേ. സാധാരണ ആൻഡ്രോയ്​ഡ്​ ഫോണുകളിൽ കാണാറുള്ള മുൻ കാമറ ഉൾകൊള്ളുന്ന പഞ്ച്​ ഹോളിനൊപ്പം ‘ഗുളികയുടെ’ രൂപത്തിലുള്ള മറ്റൊരു നോച്ച്​ പ്രത്യേകമായി ഉണ്ടായിരിക്കുമെന്നാണ്​ ലീക്കായ റെൻഡറുകൾ സൂചിപ്പിക്കുന്നത്​. റോസ്​ യങ്​ പുറത്തുവിട്ട ചിത്രമാണ്​ താഴെയുള്ളത്​.

ഈ വർഷം ആപ്പിൾ ഇത്​ യാഥാർഥ്യമാക്കുകയാണെങ്കിൽ പുതിയ ഡിസ്‌പ്ലേ ഡിസൈൻ ട്രെൻഡിന്റെ തുടക്കത്തിനും നാം സാക്ഷിയായേക്കും. അതായാത്​, ഭാവിയിലെ ആൻഡ്രോയിഡ് ഫോണുകളിലും അതേ ഡിസ്​പ്ലേ ഡിസൈൻ കാണാൻ കഴിയുമെന്ന്​ ചുരുക്കം. ​െഎഫോൺ X-ൽ ആപ്പിൾ നോച്ച് അവതരിപ്പിച്ചതിന്​ പിന്നാലെ, ​ആൻഡ്രോയ്​ഡ്​ ലോകത്ത്​ എന്താണ്​ സംഭവിച്ചതെന്ന്​ പറയേണ്ടതില്ലല്ലോ..?

ഇനി എന്തിനാണ്​ പഞ്ച്​ ഹോളിനൊപ്പം ഒരു ‘പിൽ’ എന്ന്​ സംശയമുണ്ടാകാം, അത്​ ആപ്പിളിന്​ അവരുടെ ഫേസ്​ ​ഐഡി സെൻസറുകളും മറ്റും സജ്ജീകരിക്കാൻ ​വേണ്ടിയുള്ള ഇടമായിരിക്കാം. അതിലൂടെ യൂസർമാർ നിരന്തരം പരാതി പറയുന്ന വലിയ നോച്ച്​ ഒഴിവാക്കുകയും ചെയ്യാം. അതേസമയം, ആപ്പിൾ ‘പിൽ’ ഷേപ്പിലുള്ള ഒരു നോച്ച്​ മാത്രം ​െഎഫോൺ 14 പ്രോ മോഡലുകളിൽ കൊണ്ടുവന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്​.

എന്നിരുന്നാലും, നോൺ-പ്രോ മോഡലുകളായ ഐഫോൺ 14, ഐഫോൺ 14 മാക്‌സ് എന്നിവയിൽ ആപ്പിൾ നോച്ച്​ തുടരാൻ ഉയർന്ന സാധ്യതയുണ്ട്. ഈ വർഷം, മിക്കവാറും ഐഫോൺ മിനി മോഡൽ വിപണിയിൽ കാണാൻ സാധിക്കില്ല. 

Leave a Reply

Your email address will not be published. Required fields are marked *