കോഴിക്കോട്: തൊണ്ടയാട്ട് ബൈപാസില്‍ ഇന്നലെ വാഹനാപകടത്തിന് കാരണമായ പന്നിയെ വനം വകുപ്പ് വെടി വെച്ച് കൊന്നു. പന്നിയെ ഇടിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധീഖ് (38) മരിച്ചിരുന്നു. പന്നി കുറുകെചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്.