NADAMMELPOYIL NEWS
JANUARY 09/22
താമരശ്ശേരി; കട്ടിപ്പാറയില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി(found dead). കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ (11) യെയാണ് (vaishna വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: ബൗഷ.
സഹോദരങ്ങള്‍: വിനായക്, വൈഗ. സംഭവ സമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് പൊലീസിന്റെ പ്രാഥമിക നടപടിക്രങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.