ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഇലക്‌ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്.കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഐടി ജീവനക്കാരാണ്. കാറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ ശില്‍പ എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാര്‍, പാലക്കാട് സ്വദേശി അപര്‍ണയുടെ പേരില്‍ ഉള്ളതാണ്.