NADAMMELPOYIL NEWS
JANUARY 05/22

ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ഉയർത്തി ഒട്ടേറെ പേർ രംഗത്തെത്തി. തുടർച്ചയായി പിന്തുടർന്ന് ആക്രമിക്കുകയാണെന്നും മനുഷ്യാവകാശങ്ങൾ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നതെന്നും ഇവർ ചോദിക്കുന്നു. ബീച്ചിൽ വച്ച് അതിക്രൂരമായിട്ടാണ് ഇന്ന് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തുവന്നത്. മനുഷ്യജീവൻ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീർക്കാനുള്ളതല്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വായിക്കാം:
നിരന്തരം ബിന്ദു അമ്മിണി തെരുവിൽ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തിൽ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോൾ തന്നെ.ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാർ മുറികളിലെ ചർച്ചാ വിഷയം മാത്രമാകരുത്. സമം എന്നാൽ സമം എന്നായിരിക്കണം അർഥം. മനുഷ്യജീവൻ വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീർക്കാനുള്ളതല്ല.ശക്തമായി പ്രതിഷേധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *