NADAMMELPOYIL NEWS
JANUARY 05/22
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍വച്ച് തനിക്കെതിരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി. ആർഎസ്എസാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു.
മർദനമേൽക്കാൻ സാധ്യത ഉണ്ടെന്ന് അറിയിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. പോലീസിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
കോഴിക്കോട് ബീച്ചിൽവച്ച് മദ്യലഹരിയിലുണ്ടായിരുന്ന യുവാവാണ് ബിന്ദുവിനെ മർദ്ദിച്ചത്. ബിന്ദുവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുത്തിരുന്നു. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.