NADAMMELPOYIL NEWS
JANUARY 05/22
കോഴിക്കോട്: സമസ്‌തയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കമ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തിൽ കൂടുതലൊന്നും പറയാനില്ല. പ്രസിഡന്റോ സെക്രട്ടറിയോ പറയുന്നതാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ പ്രസിഡന്റ് എന്ന നിലയ്‌ക്ക് ഔദ്യോഗിക നിലപാടാണ് താൻ പറയുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ആളെ ചേർക്കലല്ല സമസ്തയുടെ പണി. ആത്മീയത വളർത്തുകയാണ് ലക്ഷ്യം. തങ്ങളുടെ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. ഓരോരുത്തർക്കും അവരുടേതായ നിലപാടുണ്ടാകും. സമസ്ത അതിന്റെ രീതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.