NADAMMELPOYIL NEWS
JANUARY 01/22
കൊച്ചി: പുതുവല്‍സര ആഘോഷത്തിനായി കൊണ്ടുവന്ന മയക്ക് മരുന്നുമായി യുവതിയടക്കം ആറു പേര്‍ പോലീസ് പിടിയില്‍.കോഴിക്കോട് നെന്മമണ്ട സ്വദേശി ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), കൊല്ലം കരുനാഗപ്പിള്ളി സ്വദേശി നജീബ്(25), കായംകുളം പുതുപ്പാടി സ്വദേശി അതുല്‍, ഇടുക്കി തൊടുപുഴ സ്വദേശിനി മറിയം ബിജു(20) എന്നിവരെയാണ് മയക്കുമരുന്നുമായി തൃക്കാക്കര പോലിസ് അറസ്റ്റു ചെയ്തത്.ഇവരില്‍ നിന്നും എംഡിഎംഎ,ഹാഷിഷ് എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
പുതുവല്‍സര ആഘോഷവനുമായി ബന്ധപ്പെട്ട് സ്ത്രീകളടങ്ങിയ സംഘം കാക്കനാട് മില്ലുപടി ഭാഗത്ത് അപ്പാര്‍ട്ട് മെന്റിലെ എട്ടാം നിലയില്‍ മയക്കുമരുന്ന് കൈവശം വച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും സ്ഥലത്തെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്നും എംഡിഎയും ഹാഷിഷുംപിടികൂടി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.